കെ. മുരളീധരന്‍ എം.പി. അന്തരിച്ച.വി.വി.പ്രകാശിന്റെ വീട് സന്ദര്‍ശിച്ചു.
1 min readഎടക്കര: ഞായറാഴ്ച്ച രാവിലെ 10.30തോടെയാണ് ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി.പ്രകാശിന്റെ എടക്കരയിലെ വീട് സന്ദര്‍ശിച്ചത്, വി.വി.പ്രകാശിന്റെ വേര്‍പാടില്‍ കുടു:ബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം എത്തിയത്. മുരളീധരന്‍ അര മണിക്കൂറിലേറെ അവരോടൊപ്പം ചിലവഴിച്ചാണ് മടങ്ങിയത്. വി.വി.പ്രകാശ് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ജില്ലയില്‍ പാര്‍ട്ടിയേയും യു.ഡി എഫിനെയും ശക്തിപ്പെടുത്തുന്നതില്‍ ഏറെ പ്രവര്‍ത്തിച്ച നേതാവാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ വി.വി.പ്രകാശിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കേരളാ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു യോഗത്തിലാണ് അവസാനം ഒന്നിച്ച് പങ്കെടുത്തത്. വി.വി.പ്രകാശ് അധ്യക്ഷനായ യോഗം താനാണ് ഉദ്ഘാടനം ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു അത് അവസാന കൂടിക്കാഴ്ച്ചയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. നിലമ്പൂരില്‍ തന്റെ പ്രചരണത്തിന് വരണമെന്ന് പ്രകാശ് അന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പായിരുന്നു അത്. വടകരക്ക് പുറത്ത് പ്രചരണത്തിന് ഇല്ലെന്നുള്ള തന്റെ പ്രഖ്യാപന സമയമായിരുന്നു അതെന്നും മുരളിധരന്‍ അനുസ്മരിച്ചു. വി.വി.പ്രകാശിന്റെ മരണം കുടു:ബത്തിന് മാത്രമല്ല യു.ഡി.എഫിനും, കോണ്‍ഗ്രസിനും പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുരളിധരന്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, മലപ്പുറം ഡി.സി.സി.സെക്രട്ടറി പി.പി.ഹംസ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജെയിംസ് ഉള്‍പ്പെടെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു.