ONETV NEWS

NILAMBUR NEWS

അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ടി.കെ.കോളനിയില്‍ അണു നശീകരണം നടത്തി

പൂക്കോട്ടുംപാടം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് വാര്‍ഡംഗം വികെ ബാലസുബ്രമണ്യന്റെ ആവശ്യപ്രകാരം ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ അണുനശീകരണംം നടത്തിയത്. ടി.കെ.കോളനിയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തിലാണ് പൂക്കോട്ടുംപാടം ട്രോമാ കെയര്‍ പ്രവര്‍ത്തകരുടെ പിന്തുണയോടെ അണു നശീകരണം നടത്തിയത്.കോളനിയിലെ മുഴുവന്‍ വീടുകളിലും അണു നശീകരണം നടത്തി. കോവിഡിനെ ചെറുക്കുന്നതിനുള്ള ശ്രമമായാണ് അണു നശീകരണമെന്ന് വാര്‍ഡ് അംഗം വി.കെ.ബാലസുബ്രമണ്യന്‍ പറഞ്ഞു. 20തോളം വളണ്ടിയര്‍മാര്‍ അണു നശീകരണപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *