അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള കിറ്റുകള്‍ യു.ഡി.എഫ് കിറ്റുകളാക്കി എന്നാരോപണവുമായി സി.പി.എം രംഗത്ത്.

കരുളായി: ഗ്രാമ പഞ്ചായത്തില്‍ കേരള സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ലേബര്‍ കമ്മീഷണര്‍ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യക്കിറ്റ്, യു.ഡി.എഫ് കിറ്റാക്കി വിതരണം ചെയ്യുന്നു എന്നാരോപണവുമായി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത.് എട്ടാം വാര്‍ഡിലും പഞ്ചായത്തിന്റെ വിവിധ വാര്‍ഡിലും ഇത്തരത്തില്‍ കിറ്റ് വിതരണം ചെയ്തിട്ടുണ്ട് മെമ്പര്‍മാര്‍ പോലും അറിയാതെയാണ് വിതരണം ചെയ്യുന്നത്. മെമ്പര്‍മാരെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്യേണ്ട കിറ്റുകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുള്ളത്. കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടത്തിയ ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ കമ്മിഷണര്‍, പഞ്ചായത്ത് സെക്രട്ടറി, നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍, മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ സി പി എം കാട്ടിലപ്പാടം ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ സൗമ്യ . കുറുപ്പത്ത്, ബ്രാഞ്ച് സെക്രട്ടറി എ .ശശിധരന്‍, പി.ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.