ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുതിയുടെ പമ്പുഹൗസിന് സംരക്ഷണഭിത്തി നിര്‍മ്മാണം പുരോഗമിക്കുന്നു.

നിലമ്പൂര്‍: രണ്ട് പ്രളയങ്ങളില്‍ പമ്പുഹൗസിന് സമീപത്തെ കെട്ടിടം തകരുകയും റോഡ് അരികില്‍ വരെ വന്‍ ഇടിച്ചില്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് 1.29 കോടി രൂപ ചിലവഴിച്ച് കെ.എസ്.ഇ.ബി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്. വണ്ടൂരിലെ കെ.കെ.കണ്‍സ്ട്രകഷന്‍ ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. 110 മീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലാണ് കാഞ്ഞിരപുഴയുടെ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത്. ഈ മാസം 31ന് പണി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ലോക്ഡൗണും, ട്രിപ്പിള്‍ ലോക്ഡൗണും വന്നതോടെ തൊഴിലാളികളില്‍ നിയന്ത്രണം വന്നതിനാല്‍ നാമമാത്ര തൊഴിലാളികളാണ് ജോലി ചെയ്യുന്നത.് കൂടാതെ കമ്പി, സിമിന്റ് അടക്കമുള്ളവയുടെ ലഭ്യത കുറവും നിര്‍മ്മാണത്തിന്റെ വേഗത കുറച്ചിട്ടുണ്ട്. പമ്പുഹൗസിനു സമീപമുള്ള റോഡിന്റെ ഉയരത്തില്‍ പണി തീര്‍ക്കാനായാല്‍ അത് ഏറെ പ്രയോജനകരമാകും. പന്തീരായിരം ഉള്‍വനത്തില്‍ മഴക്കാലങ്ങളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടാക്കുന്നതിനാല്‍ കാഞ്ഞിരപുഴ ഏതു സമയത്തും കലിതുള്ളി ഒഴുകും സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ പമ്പുഹൗസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. മലപ്പുറം ജില്ലയിലെ ഏക ചെറുകിട ജലവൈദ്യതി പദ്ധതി എന്ന നിലയില്‍ കെ.എസ്.ഇ.ബി.ആഢ്യന്‍പാറ ജലവൈദ്യത പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഏറ്റവും പെട്ടെന്ന് പണി തീര്‍ക്കണമെന്ന ആഗ്രഹമാണ് കരാറുകാരനായ മുഹമ്മദ് സഫറുള്ള പ്രകടിപ്പിച്ചത്. കാലവര്‍ഷം എപ്പോഴും എത്താവുന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികളാണ് കെ.എസ്.ഇ.ബി എടുക്കേണ്ടത്.