ലോക് ഡൗണില്‍ വെറ്റില കൃഷിയുമായി ഇരട്ടകളായ കുട്ടി കര്‍ഷകര്‍.
1 min readനിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം കല്ലേങ്ങല്‍ ഷബീറലി റംലത്ത് ദമ്പതികളുടെ ഇരട്ട കുട്ടികളായ ഷാതിലും ഷാമിലും വ്യത്യസ്ഥമായ കൃഷിയുമായി ശ്രദ്ധേയരാകുന്നത്. ഇവരുടെ വീട്ടുമുറ്റത്ത് വിളവ് എടുത്തു തുടങ്ങിയ വെറ്റില കൃഷി കാണാം. ലോക് ഡൗണില്‍ വീട്ടിലിരുന്നപ്പോഴാണ് എരഞ്ഞിമങ്ങാട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസുകാരായ ഇവര്‍ക്ക് കൃഷി ചെയ്യണമെന്ന ആശയം ഉണ്ടായത്, ഉമ്മയുടെ പിതാവും പരമ്പരാഗത കര്‍ഷകനുമായ പുളിക്കല്‍ താഴെ പറമ്പില്‍ മൊയ്തീന്‍ കുട്ടിയുടെ കൃഷിയിടം കണ്ടാണ് വെറ്റില കൃഷി തന്നെ ചെയ്യാന്‍ തീരുമാനിച്ചത.് ഇതോടെ വീട്ടുകാര്‍ പിന്തുണയുമായി ഇവര്‍ക്കൊപ്പം എത്തി. അതോടെ കാലിയായി കിടന്ന സ്ഥലം ഒരുക്കി വെറ്റിലകൃഷി തുടങ്ങി കവുങ്ങിന്റെ അലക്കുകള്‍ കൊണ്ട് പന്തല്‍ കെട്ടി അധികം സൂര്യപ്രകാശം ഏല്‍ക്കാതെ മുകളില്‍ വലയും കെട്ടി, ഇപ്പോള്‍ ഇവര്‍ വലിയ സന്തോഷത്തിലാണ് വെറ്റില വില്‍പ്പന തുടങ്ങി. ലോക് ഡൗണ്‍ കാലമായതിനാല്‍ 80 വെറ്റിലകള്‍ അടങ്ങിയ ഒരു കെട്ടിന് 40 രൂപയെ ലഭിക്കുന്നുള്ളു. ഇതില്‍ കുട്ടി കര്‍ഷകര്‍ സംതൃപ്തരാണ്. സ്വന്തം പഠന ആവശ്യങ്ങള്‍ക്കും മറ്റും കൃഷിയിലൂടെ സമ്പാദിക്കുന്നതിനു പുറമെ ഈ കോവിഡ് നാളുകളില്‍ തങ്ങളുടെ കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ഒരു വിഹിതം മാതാപിതാക്കള്‍ക്കും നല്‍കാം. ഭൂമിയില്‍ പണിയെടുത്താല്‍ മണ്ണില്‍ നമ്മുക്ക് പൊന്നുവിളയിക്കാം എന്ന് ഇവര്‍ പറയുന്നു. ജൈവകൃഷി രീതിയാണ് ഇവര്‍ തങ്ങളുടെ വെറ്റില തോട്ടത്തില്‍ പ്രയോഗിക്കുന്നത്. ചാണകം വേപ്പിന്‍ പിണ്ണാക്ക്. കടലപിണ്ണാക്ക് എന്നിവ ചേര്‍ത്ത മിശ്രിതമാണ് ഇവര്‍ വളമായി ഉപയോഗിക്കുന്നത്. അധികം സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാലാണ് മുകളില്‍ വല ഇട്ടിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. നനക്കുന്നതിന് സ്പ്രിംഗ്‌ളര്‍ ഉപയോഗിച്ചിരുന്നു. ഇടമഴ ലഭിച്ചതിനാല്‍ ഇപ്പോള്‍ നനക്കുന്നില്ല. കുട്ടി കര്‍ഷകരുടെ കൃഷിയിടത്തില്‍ കരുത്തോടെ വളര്‍ന്ന് നില്‍ക്കുന്ന വെറ്റില കാണാം. കൃഷി വരുമാന മാര്‍ഗ്ഗമാണെന്ന് തിരിച്ചറിഞ്ഞതോടെ പച്ചക്കറി കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണിവര്‍, കൃഷിക്കൊപ്പം പഠനത്തിലും മിടുക്കരാണിവര്‍. 8 മാസമായി ഓണ്‍ലൈന്‍ പഠനത്തിനൊപ്പം കൃഷിയിലും ഇവര്‍ സജീവമാണ്. ഒമ്പതാം ക്ലാസിലേക്കാണ് ഇവര്‍ക്ക് ഇനി പഠിക്കാന്‍ പോകേണ്ടത്. കോവിഡ് വ്യാപനത്തില്‍ ഇക്കുറിയും ഓണ്‍ലൈന്‍ ക്ലാസിനെ തന്നെ ആശ്രയിക്കേണ്ടി വരുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.