വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രസവവാര്‍ഡ് ഉടന്‍ തുടങ്ങണമെന്ന് ജില്ലാ കലക്ടര്‍.

വണ്ടൂര്‍: നിലവില്‍ കോവിഡ് ആശുപത്രി കൂടിയായ താലൂക്കാശുപത്രിയില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ബ്ലോക്കധികൃതര്‍ ശ്രമം തുടങ്ങി.
നിലവില്‍ ഇരുപത് ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡാശുപത്രിയാണ് വണ്ടൂര്‍ താലൂക്കാശുപത്രി. മഞ്ചേരി മെഡിക്കല്‍ കോളേജിലെ തിരക്ക് കുറക്കുന്നതിനാണ് കലക്ടര്‍ സമീപ പ്രദേശങ്ങളിലെ ജില്ലാ, താലൂക്ക് ആശുപത്രികളിലേക്ക് പ്രസവം മാറ്റുന്നത്. ഇതാടെ വണ്ടൂര്‍ താലൂക്കാശുപത്രിയിലെ സൗകര്യങ്ങള്‍ ഇതിനായി വര്‍ധിപ്പിക്കണം. ഇതിനായി കുട്ടികളുടെ വാര്‍ഡും, താഴെയുള്ള വാര്‍ഡും പൂര്‍ണ്ണമായും കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കുകയും , നിലവിലെ കോവിഡ് വിഭാഗം പൂര്‍ണ്ണമായും പ്രസവചികിത്സക്കും, കോവിഡിതര ചികിത്സകള്‍ക്കുമാണ് ഉപയോഗിക്കുക. കോവിഡ് വിഭാഗമായി മാറ്റുന്ന കുട്ടികളുടെ ബ്ലോക്കിലേക്ക് കയറി പോകാനുള്ള റാമ്പിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടത്താനും തീരുമാനിച്ചു. ഒരാഴ്ച്ചക്കകം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രസവചികിത്സ ആരംഭിക്കും. ഈ രണ്ട് കെട്ടിടങ്ങളേയും ബന്ധിപ്പിച്ചുള്ള ലിഫ്റ്റ് ഇല്ലാത്തതാണ് നിലവിലെ ബുദ്ധിമുട്ടുകള്‍ക്ക് കാരണം. 15 ലക്ഷം ചെലവില്‍ ലിഫ്റ്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങും. പ്രസവചികിത്സക്കായി മുന്ന് ഗൈനക്കോളജിസ്റ്റുകളേ നിയമിച്ചുള്ള ഉത്തരവ് ലഭിച്ചതായി ബ്ലോക്ക് പ്രസിഡന്റ് കെ സി കുഞ്ഞിമുഹമ്മദ് അറിയിച്ചു.