സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 5 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍.

വഴിക്കടവ്: പാതിരിപ്പാറ സ്വദേശി പുഴക്കല്‍ മനോജ് (33)നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. സജിമോനും സംഘവും അറസ്റ്റ് ചെയ്തത്.വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് ,മുണ്ടപ്പൊട്ടി ഭാഗങ്ങളില്‍ നാടന്‍ചാരായ നിര്‍മ്മാണവും വില്‍പ്പനയും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജു മോനും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 5 ലിറ്റര്‍ ചാരായവുമായി ഇയാള്‍ പിടിയിലാകുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും 3 ലിറ്റര്‍ ചാരായവുമായി പാലേമാട് ഭാഗത്ത് നിന്നും ഒരാളെ പിടികൂടിയിരുന്നു. ബെവ്‌കോ സ്ഥാപനങ്ങളും മദ്യവില്‍പനശാലകളും കോവിഡ് പശ്ച്ചാത്തലത്തില്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മദ്യപന്‍മാര്‍ പ്രധാനമായും വാറ്റുചാരായത്തെ ആശ്രയിക്കുന്നതിനാല്‍ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വീണ്ടും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ പ്രദീപ് കുമാര്‍ അറിയിച്ചു. നിലമ്പൂര്‍ മേഖലയില്‍ വ്യാജ മദ്യവുമായി ബന്ധപ്പെട്ട ഇത്തരം രഹസ്യ വിവരങ്ങള്‍ 04931224334 , 9846561971 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ് . പ്രിവന്റീവ് ഓഫീസര്‍ സി.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സി ജയന്‍ , റിജു, എന്‍.കെ വിഷ്ണു, സി റഷീദ് , ജയാനന്ദന്‍, ഇ ഷീന , പ്രവീണ്‍ , ഡ്രൈവര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.