ONETV NEWS

NILAMBUR NEWS

നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്ത സംഭവം, അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: വാഹന പരിശോധനക്കിടെ പോലീസിന്റെ നിര്‍ദ്ദേശം ലംഘിച്ചെന്ന് കുറ്റം ചുമത്തി നിലമ്പൂര്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം.ബഷീറിനെതിരെ കേസെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കഴിഞ്ഞ 19ന് രാവിലെ 11 മണിയോടെ നിലമ്പൂര്‍ ടൗണിലാണ് സംഭവം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലുണ്ടായിരുന്ന തന്റെ പ്രദേശവാസിയായ വയോധികന്‍ മരിച്ച വിവരം മകന്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കാറില്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു എന്ന് ബഷീര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരിശോധന സംഘത്തിലുണ്ടായിരുന്ന ട്രോമ കെയര്‍ അംഗം വിവരം ചോദിച്ചറിഞ്ഞ് കടന്നു പോകാന്‍ അനുമതി നല്‍കിയിരുന്നു എന്നാല്‍ സ്ഥലത്ത് ഉണ്ടായിരുന്ന സീനിയര്‍ വനിതാ പോലീസ് വീണ്ടും തടഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക അവകാശമില്ലെന്ന് പറഞ്ഞ് സത്യവാങ് മൂലം ആവശ്യപ്പെടുകയും തട്ടി കയറുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അവരുടെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് നിലമ്പൂര്‍ നഗരസഭയില്‍ ആരോഗ്യ പ്രവര്‍ത്തകനായിരുന്ന സമയത്ത് കൃത്യവിലോപത്തിനെതിരെ ഇയാള്‍ക്ക് എതിരെ അന്ന് നല്‍കിയ പരാതിയാണ് കേസിന് പിന്നിലെന്നും പരാതിയില്‍ ബഷീര്‍ ആരോപിച്ചു. തുടര്‍ നടപടിക്ക് പരാതി ഡി.ജി. പി ക്ക് അയച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *