ONETV NEWS

NILAMBUR NEWS

തോട്ടപ്പള്ളിയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട് മേഖലയിലെ തോട്ടപ്പള്ളിയില്‍ കാട്ടാന വ്യാപകമായി നേന്ത്രവാഴ കൃഷി നശിപ്പിച്ചു. തെങ്ങും പള്ളി മോന്‍സിയുടെ കൃഷിയിടത്തിലാണ് ഒറ്റയാന്റെ വിളയാട്ടം. 200 ഓളം കുലച്ച വാഴകളാണ് ചവിട്ടി നശിപ്പിച്ചത്. ചെമ്പോത്തി മലവാരത്തില്‍ നിന്നും എത്തിയ ഒറ്റയാനാണ് കൃഷി നശിപ്പിച്ചത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും, ബാങ്കുകളില്‍ നിന്നും വായ്പ എടുത്താണ് ഈ വനിതാ കര്‍ഷക കൃഷി നടത്തുന്നത്. ഏകദ്ദേശം 60,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാട്ടാന ശല്യം മൂലം കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുകയാണ്. തോട്ടപ്പള്ളി, വാളംതോട്, നായാടംപൊയില്‍ മേഖലകളിലും വന്യമൃഗശല്യം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *