കോവിഡ് സര്‍ട്ടിഫിക്കറ്റ് മാറിയ സംഭവം; ആരോപണങ്ങള്‍ നിഷേധിച്ച് കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ് ബാബു.

കരുളായി :പഞ്ചായത്തിലെ യുവാവായ വ്യക്തി ഡി.സി.സി സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യതു പോയപ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ ഉന്നയിച്ച ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും തന്നെ കരുതി കൂട്ടി വ്യക്തിഹത്യ നടത്താന്‍ നടത്തിയ ബോധപൂര്‍വ്വമായ നീക്കമാണ്, സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുപ്പോള്‍ ചിലര്‍ അത് ഇയാളെ കൊണ്ട് പറയിക്കുന്നതാണെന്ന് വ്യക്തമാകും. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയം തന്റെ പരിധിയില്‍പ്പെട്ടതല്ല. അതിനാല്‍ പ്രതികരിക്കുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തന്റെ ആത്മവീര്യം കുറക്കാന്‍ ഇത്തരം ആരോപണങ്ങള്‍ക്ക് കഴിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു, സത്യാവസ്ഥ ജനങ്ങള്‍ അറിയുന്നതിനാണ് താന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.