സ്വകാര്യ ആശുപത്രിയിലെ ക്യാന്റീന്‍ ജീവനക്കാരിക്ക് കോവിഡ്, ആരോഗ്യ വകുപ്പ് അധികൃതര്‍ ക്യാന്റീന്‍ അടപ്പിച്ചു.

നിലമ്പൂര്‍: നഗരസഭയില്‍ നാല് സ്ഥലങ്ങളിലായി നടക്കുന്ന മെഗാപരിശോധനാ ക്യാമ്പില്‍ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡിലെ സ്വകാര്യ ആശുപത്രിയുടെ ക്യാന്റീന്‍ അടക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അടച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം പറഞ്ഞു.കഴിഞ്ഞ 4 ദിവസമായി ജീവനക്കാരിക്ക് പനിയുണ്ടായിരുന്നു, ഇതെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയത്, ഇവരോടൊപ്പം ജോലി ചെയ്തവരും നീരിക്ഷണത്തില്‍ പോകേണ്ടി വരും.