‘കൂടെ’ ക്ക് സഹായവുമായി, കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍.
1 min readShare this
നിലമ്പൂര്‍: മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മൂലം പ്രതിസന്ധിയിലും പ്രയാസത്തിലുമായവരെ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച സന്നദ്ധ സംഘടനയാ’കൂടെ’ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങുമായി കെ.എസ്.ആര്‍.ടി.സി. തൊഴിലാളി സംഘടനയായകെ എസ് ടി ഡബ്ലിയു യു (ഐ എന്‍ ടി യു സി)
യുടെ സഹായം കൈമാറി. ‘കൂടെ’ യുടെ ഭാരവാഹികളായ അഡ്വ. ഷെറി ജോര്‍ജ്, ഹാഷിം ബാബു കല്ലായി, ബാബു വര്‍ഗീസ് ,ബ്രിജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രക്ഷാധികാരികളായ ആര്യാടന്‍ ഷൗക്കത്ത്, എ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. യൂണിയന്‍ ഭാരവാഹികളായ പി.ഫിറോസ് ബാബു, ഹാസിര്‍ കല്ലായി എം.കെ അനസ് എന്നിവര്‍ പങ്കെടുത്തു.