വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സിപിഎം.

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ചെട്ടിപ്പാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വികെ അനന്തകൃഷ്ണന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എ കെ ഉഷ, ബ്രാഞ്ച് സെക്രട്ടറി പി രവീന്ദ്രന് എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡിലെ 450 വീടുകളിലും കിറ്റ് എത്തിച്ചു. വിതരണത്തിന് അര്ജുന് വെള്ളോലി, സി കെ അഭിലാഷ്, എ ജിഷ്ണു, ധനീഷ്, ഷൈജു പെരുമ്പലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.