പ്രവേശനോത്സവ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനവുമായി എം എസ് എഫ്.

പൂക്കോട്ടുംപാടം: എം എസ് എഫ് അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. ജി.യു.പി എസ് അമരമ്പലം സൗത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂളിന്റെ പ്രധാനദ്ധ്യാപിക അനിത ടീച്ചര്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറി നിലമ്പൂര്‍ നിയോജക മണ്ഡലം എം.എസ്.എഫ് ന്റെ വൈസ് പ്രസിഡന്റ് സ്വഫ് വാന്‍ ഇല്ലിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫവാസ് ചുള്ളിയോട്, എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അര്‍ഷദ് പാറക്കപ്പാടം, ഫാസിം പാറക്കപ്പാടം, സി എം ഹിഷാം. അഫ്‌നാന്‍ എംപി,ഹിഷാം അച്ചാറുകമ്പിനി,ഷഹീന്‍ മേലകത്ത്, കെ ടി അമീന്‍,ഫര്‍ഷാദ് അമരമ്പലം,ഖമര്‍ പാറക്കപ്പാടം എന്നിവര്‍ സംബന്ധിച്ചു.