അമരമ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് അവശ്യ മരുന്നുകള്‍ വാങ്ങി നല്‍കി അമരമ്പലം സര്‍വ്വീസ് സഹകരണ ബാങ്കും പൂക്കോട്ടുംപാടത്തെ യുവ വ്യാപാരിയും.

- ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മരുന്നുകള്‍ കൈമാറി.
പൂക്കോട്ടുംപാടം: അമരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് 10000 രൂപയുടെ മരുന്നുകളും പൂക്കോട്ടുംപാടം സ്വദേശിയായ അല്‍റയാന്‍ ബാബു 15000 രൂപയുടെ മരുന്നുകളുമാണ് നല്‍കിയത്. ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മരുന്നുകള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ ഏറ്റു വാങ്ങി.കോവിഡ് സാഹചര്യത്തില്‍ മരുന്നുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയത് കാരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായിരുന്നു. ആവശ്യ മരുന്നുകള്‍ വാങ്ങാന്‍ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നുംമെഡിക്കല്‍ ഓഫീസര്‍ കെ. മോനിഷ് പറഞ്ഞു.ചടങ്ങില്‍ വൈസ് പ്രസിഡന്റ് അനിതാ രാജു, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ഹമീദ് ലബ്ബ, കെ.അനീഷ്, എ.കെ.ഉഷ, ബാങ്ക് പ്രസിഡന്റ് വിപി.അബ്ദുള്‍ കരിം, ഡയറക്ടര്‍ പി.ജി രാജഗോപാലന്‍, സെക്രട്ടറി രവീന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുള്‍ റഷീദ്, മെഡിക്കല്‍ ഓഫീസര്‍ കെ.മോനിഷ് തുടങ്ങിയവരും വാര്‍ഡ് അംഗങ്ങളും സംബന്ധിച്ചു.