തോട്ടപൊട്ടിച്ച് മീന്‍പിടുത്തം ഫീഷറീസ് വകുപ്പ് നടത്തിയ റെയ്ഡില്‍ മീനും. ഫോണും വലയും പിടിച്ചെടുത്തു.
1 min readനിലമ്പൂര്‍: മീന്‍പിടുത്ത സംഘം ഓടി രക്ഷപ്പെട്ടു, ഫിഷറീസ് വകുപ്പിന്റെ നിലമ്പൂരിലെ മത്സ്യഭവന്‍ ഓഫിസിലെ ജീവനക്കാരാണ് റെയ്ഡ് നടത്തിയത്. കുതിരപ്പുഴയുടെ രാമം കുത്ത് കടവില്‍ തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് നിലമ്പൂര്‍ മത്സ്യഭവന്‍ അസി. ഓഫീസര്‍ അബ്ദുള്‍ റഫീഖ് പറഞ്ഞു. ഇന്ന് പകല്‍ 12 മണിയോടെ തങ്ങളെ കണ്ട് ഫോണും മീനും വലയും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും അബ്ദുള്‍ റഫീഖ് പറഞ്ഞു. ഒരു മൊബൈല്‍ ഫോണും 5 കിലോയോളം മീനും, വലയും പിടിച്ചെടുത്തു സംഘത്തില്‍ ഏഴോളം പേര്‍ ഉണ്ടായിരുന്നു. വംശനാശം നേരിടുന്നതും പിടിക്കുന്നതിന് നിരോധനവുമുള്ള മിസ് കേരള ഇനത്തില്‍പ്പെട്ട മത്സ്യങ്ങളും ഇതില്‍ ഉള്‍പ്പെടും ചെറാന്‍ , കരിമീന്‍, രോഹു തുടങ്ങിയ മത്സ്യങ്ങളും പിടിച്ചെടുത്തവയില്‍ ഉണ്ട്, ചാലിയാര്‍ പുഴ, കുതിര പുഴ എന്നിവിടങ്ങളില്‍ തോട്ടപൊട്ടിച്ച് മീന്‍പിടുത്തം സജീവമാണ് പരാതികളുടെ അടിസ്ഥാനത്തില്‍ നീരിക്ഷണം നടത്തി വരുന്നതായും അബ്ദുള്‍ റഫീഖ് പറഞ്ഞു. 2010 ലെ ഫീഷറീസ് ആക്ട് പ്രകാരം 6 മാസം തടവും, 15000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. തോട്ടപൊട്ടിച്ച് മീന്‍പിടിച്ച സംഘത്തില്‍ നിന്നും പിഴ ഈടാക്കും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡിന് ഫിഷറീസ് ഓഫീസര്‍ മുഹമ്മദ് കാസിം. അക്വാകള്‍ച്ചറല്‍ പ്രമോട്ടര്‍ പി.ഗഫൂര്‍.പ്രൊജക്ട് കോഡിനേറ്റര്‍ എം.വിവേക് എന്നിവര്‍ പങ്കെടുത്തു.