ലോക് ഡൗണില്‍നിശ്ചലമായി നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍.

നിലമ്പൂര്‍:ലോക് ഡൗണില്‍നിശ്ചലമായി നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍. വനം, ടൂറിസം വകുപ്പുകള്‍ക്ക് ലക്ഷങ്ങളുടെ വരുമാനചോര്‍ച്ച. ദിവസ വേതന വാച്ചര്‍മാര്‍ക്ക് ജോലിയിയില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ആശ്രയിച്ച് കച്ചവടം നടത്തിയിരുന്ന തെരുവ് കച്ചവടക്കാര്‍ ഉള്‍പ്പെടെ 100 ഓളം വ്യാപാരി കുടുംബങ്ങളും പ്രതിസന്ധിയില്‍. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് നിലമ്പൂര്‍. വനം, ടൂറിസം വകുപ്പുകള്‍ക്ക് വിനോദ സഞ്ചാരികളില്‍ നിന്നും പാസ് ഇനത്തില്‍ ഓരോ മാസവും.ലഭിച്ചിരുന്ന ലക്ഷങ്ങളും നഷ്ടമായി. വനം, ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതന ജോലിക്കാരും, ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാത്രം ആശയിച്ച് കച്ചവടം നടത്തിയിരുന്ന 100 ഓളം വ്യാപാരികളും ദുരിതത്തിലാണ്. വനം വകുപ്പിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കനോലി പ്ലോട്ടില്‍ നിന്നും, തേക്ക് മ്യൂസിയത്തില്‍ നിന്നുമായി പ്രതിമാസം 10 ലക്ഷം രൂപയോളമാണ് കോവിഡിന് മുന്‍പ് ലഭിച്ചിരുന്നത്. ഒന്നാം കോവിഡ്‌നിയന്ത്രണത്തിന് ശേഷം വീണ്ടും തുറന്നപ്പോഴും ഇതെ വരുമാനത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇതിനിടയില്‍ രണ്ടാം കോവിഡ് വ്യാപനവും ലോക്ഡൗണും എത്തിയതോടെയാണ് വീണ്ടും പൂട്ട് വീണത്. കോഴിപ്പാറ ജലം ടൂറിസം കേന്ദ്രവും വനംവകുപ്പിന് കീഴിലാണ്. ഇവിടെ നിന്നും പ്രതിമാസം ഒന്നര ലക്ഷത്തോളം വരുമാനം ലഭിച്ചിരുന്നു. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വനം വകുപ്പ് ട്രക്കിംഗും തുടങ്ങിയിരുന്നു. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രവും, ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ആഡ്യന്‍പാറ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. കാഞ്ഞിരപുഴയുടെ ആഢ്യന്‍പാറ കടവിലെ വെള്ളച്ചാട്ടം കാണാന്‍ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള ഈ ജല ടൂറിസം കേന്ദ്രത്തിന് 25 ലക്ഷം രൂപയോളം പ്രതിവര്‍ഷം വിനോദ സഞ്ചാരികളില്‍ നിന്നും പാസ് ഇനത്തില്‍ ലഭിക്കുന്നുണ്ട്. ലോകതേക്ക് മുത്തശ്ശി സ്ഥിതി ചെയ്യുന്ന നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്ക് വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ എത്തിയിരുന്നു. വരുമാനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും ചാലിയാര്‍പുഴയുടെ കനോലി കടവില്‍ ജങ്കാര്‍ സര്‍വ്വീസ്സും തുടങ്ങിയിരുന്നു. ഏഷ്യയിലെ തന്നെ ഏക തേക്ക് മ്യൂസിയമായ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും, കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കക്കാടംപൊയിലിലെ കോഴി പാറ വെള്ളച്ചാട്ടവും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ് . ലോക്ഡൗണില്‍ നിലമ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പൂട്ടുവീണത് ഈ മേഖലക്ക് വലിയ തിരിച്ചടി തന്നെയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒന്നാം കോവിഡ് കാലത്തും മാസങ്ങളോളം അടഞ്ഞുകിടന്നു. ഇനി എന്ന് തുറക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സര്‍ക്കാറിനും നല്‍കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.