ONETV NEWS

NILAMBUR NEWS

രാജ്യറാണി എക്‌സ്പ്രസ് സര്‍വിസ് പുനരാരംഭിച്ചു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറഞ്ഞത് കാരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ച രാജ്യറാണി എക്‌സ്പ്രസ് സര്‍വിസ് പുനരാരംഭിച്ചു. ഏഴ് സ്ലീപ്പര്‍ കോച്ചുകളും രണ്ട് എ സി കോച്ചുകളും നാല് സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ഉള്‍പ്പെടെ 13 കോച്ചുകളുമായാണ് സര്‍വിസ് പുനരാരംഭിച്ചത്. ചൊവ്വാഴ്ച മുതല്‍ സര്‍വിസ് പുനരാരംഭിച്ചത് ജില്ലക്ക് ആശ്വാസമായിട്ടുണ്ട്. പൂര്‍ണമായും റിസര്‍വേഷനുളള വണ്ടിക്ക് നിലമ്പൂരിനും ഷൊര്‍ണൂരിനുമിടയില്‍ വാണിയമ്പലം , അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളില്‍ മാത്ര മാണ് സ്റ്റോപ്പുളളത്. നേരത്തെ നിലമ്പൂരില്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *