നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ പകല്‍ ട്രൈന്‍ പുനരാരംഭിച്ചു.
1 min read
നിലമ്പൂര്‍: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ പകല്‍ ട്രൈന്‍ പുനരാരംഭിച്ചു.
കോട്ടയം – നിലമ്പൂര്‍ എക്‌സപ്രസിന് നിലമ്പൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.
കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23ന് നിറുത്തിയ കോട്ടയം -നിലമ്പൂര്‍ ട്രൈനാണ് സര്‍വീസ് പുനരാരംഭിച്ചത്. പകല്‍ ട്രെയിനുകളൊന്നും ഇല്ലാത്തത് ഈ പാതയിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയോടുള്ള അവഗണനക്കെതിരെ വിവിധ സംഘടനകള്‍ സമരത്തിനിറങ്ങിയതോടെയാണ് കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ് പുനരാരംഭിക്കാന്‍ റയില്‍വെ തീരുമാനിച്ചത്.
നേരത്തെ കോട്ടയം നിലമ്പൂര്‍ പാസഞ്ചറായാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ എക്‌സപ്രസ് ട്രൈനായാണ് സര്‍വീസ് പുനരാരംഭിച്ചത്. വരുമാന വര്‍ധന ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടൊബറില്‍ രാജ്യത്തെ 358 ട്രയിനുകള്‍ പാസഞ്ചര്‍ ട്രൈനുകളാക്കി മാറ്റിയപ്പോഴാണ് നിലമ്പൂര്‍ -കോട്ടയം പാസഞ്ചര്‍ ഉള്‍പ്പെടെ കേരളത്തിലെ പത്തു പാസഞ്ചറുകള്‍ എക്‌സപ്രസായി മാറിയത്. എന്നാല്‍ കൊവിഡ് നിയന്ത്രണം കാരണം സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. പാസഞ്ചര്‍ എക്‌സപ്രസായതോടെ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം , ഷൊര്‍ണൂര്‍ സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുളളത്. സ്ലീപ്പര്‍, എ സി ഉള്‍പ്പെടെയുള്ള കോച്ചുകളുമുണ്ട്. പുലര്‍ച്ച 5.15 നാണ് കോട്ടയത്ത് നിന്നും പുറപ്പെട്ട് 10.10ന് ഷൊറണ്ണൂരിലും തുടര്‍ന്ന് ട്രെയിന്‍ 11.45ന് നിലമ്പൂരിലും എത്തിചേര്‍ന്നു.
ആദ്യ സര്‍വീസിന് നിലമ്പൂര്‍ നഗരസഭയുടെയും റെയില്‍വെ ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്.ട്രൈനിലെത്തിയ റെയില്‍വെ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ കൊമെഴ്‌സല്‍ ഇന്‍സ്‌പെക്ടര്‍ മധു പണിക്കര്‍, കോ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപഹാരം കൈമാറി.നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമാ ജയകൃഷണന്‍, സ്ഥിരം സമിതി അധ്യക്ഷരായ കക്കാടന്‍ റഹീം, സ്‌കറിയ ക്‌നാംതോപ്പില്‍, യു കെ ബിന്ദു, കൗണ്‍സിലര്‍ എം ടി അഷ്‌റഫ്,റയില്‍വെ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ ബിജുനൈനാന്‍ , ഭാരവാഹികളായ ജോഷോ കോശി, വിനോദ് പി മേനോന്‍, യ.നരേന്ദ്രന്‍, റഹ്മതുള്ള മൈലാടി, ജോര്‍ജ് തോമസ്, ബി ജെ പി ജില്ലാ സെക്രട്ടറി കെ സി വേലായുധന്‍, സുധീഷ് ഉപ്പട, ടി.കെ അശോക് കുമാര്‍, ജനീഷ് ഏനാന്തി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.