വി ഡി സതീശന് മറുപടിയുമായി പി വി അൻവർ രംഗത്ത്
1 min readനിലമ്പൂര്‍: നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ നടപടി ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നിരുന്നു. ജനപ്രതിനിധിയായിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു.അതിനു മറുപടിയായയാണ് നിലമ്പൂർ എം.എൽ.എ പി. വി അൻവർ രംഗത്തുവന്നത്
പി വി അൻവർ എംഎൽഎ നിയമസഭയിൽ എത്താത്തതില്‍ പ്രതിപക്ഷ നേതാവിന്റെ വിഷമം തന്നെ അതിശയിപ്പിക്കുന്നതാണെന്ന് പി വി അൻവർ പറയുന്നു. “നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽഗാന്ധി ഉൾപ്പെടെ കോൺഗ്രസിൻറെ മുഴുവൻ രാഷ്ട്രീയ ദേശീയ നേതാക്കന്മാരെയും സംസ്ഥാന നേതാക്കന്മാരെയും എല്ലാവരെയും അണിനിരത്തി കിട്ടാവുന്നതിൽ ഏറ്റവും നല്ല സ്ഥാനാർത്ഥിയെ നിർത്തി എനിക്കെതിരെ വ്യക്തിപരമായും എന്നെ ഇല്ലാതാക്കാൻ നോക്കിയ കോൺഗ്രസ് ആണോ ഇത് പറയുന്നത്. കാണാത്തതിൽ വിഷമമുണ്ട് എന്നറിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷം “പി വി അൻവർ പറഞ്ഞു. മാസങ്ങളോളം പാർട്ടി നേതൃത്വതോടു പോലും പറയാതെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടികാരനായ പ്രതിപക്ഷ നേതാവിന്റെ സങ്കടം കാണുമ്പോൾ അതിശയം തോന്നുന്നു.സ്വന്തം ഗുരുവിനെ പിന്നിൽ നിന്നും കുത്തിയാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കുന്നതെന്ന് മറക്കരുത്, ജനങ്ങൾ എന്നെ തെരഞ്ഞെടുത്തത് അതിന്റെ ഉത്തരവാദിത്വതോടെ തന്നെ പെരുമാറുമെന്നും ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിൽ നിന്നും തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അൻവർ അറിയിച്ചു.