കനത്ത മഴ, മുന്നറിയിപ്പുമായി ജില്ലാ അഗ്നി രക്ഷാ സേനാ ജില്ലാ ഓഫീസർ.

- മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട്
മലപ്പുറം : ജില്ലയിൽ കനത്ത മഴ, മുന്നറിയിപ്പുമായി ജില്ലാ അഗ്നി രക്ഷാ സേനാ ജില്ലാ ഓഫീസർ, ബംഗാൾ ഉൾകടലിലും, അറബികടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത രണ്ട് ദിവസങ്ങൾ കൂടി മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അഗ്നി രക്ഷാ സേനാ ജില്ലാ ഓഫീസർ അബ്ദുൾ ഗഫൂർ മുന്നറിയിപ്പുമായി രംഗത്ത് വന്നത്.
മലയോരങ്ങളിൽ താമസിക്കുന്നവരും, പുഴയോരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത കൈവിടരുത്, അപകട അവസ്ഥ ബോധ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. കുളങ്ങൾ, വയലുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ വയലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങാതെ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ അഗ്നിശമന ഓഫീസർ ആവശ്യപ്പെട്ടു.