ONETV NEWS

NILAMBUR NEWS

രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറി-പി.വി.അൻവർ എം.എൽ.എ.,

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറി, കെ.സി.വേണുഗോപാൽ കോൺഗ്രസിനുള്ളിലെ ബി.ജെ.പി ഏജന്റെന്നും എം.എൽ.എ, ആഫ്രിക്കയിലെ സിയാറ ലയോണിൽ നിന്നും തിരിച്ചെത്തിയ പി.വി.അൻവർ എം എൽ എ, എടവണ്ണ ഒതായിലെ വസതിയിൽ വൺ ടിവി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മനസ് തുറന്നത്.

വർഗ്ഗീയത രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമ്പോഴും, ഇന്ധന വില വർദ്ധനവ് മൂലം രാജ്യം പ്രതിസന്ധി നേരിടുമ്പോഴും കോൺഗ്രസ് കാഴ്ച്ചകാരുടെ റോളിലാണ്, ഇതിന്റെ ജാള്യത മറക്കാനാണ് വ്യക്തിപരമായും രാഷ്ട്രീയപരമായും തന്നെ അക്രമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. വർഗ്ഗീയതയുമായി സമരപ്പെട്ട നിലയിലാണ് കോൺഗ്രസ്. ഇതിന് കാരണം നിലവിലെ ബി.ജെ.പി പ്രവർത്തകരിൽ 70 ശതമാനവും, പാർട്ടി നേതാക്കളിൽ 80 ശതമാനവും പഴയ കോൺഗ്രസുകാരാണ്, ബി.ജെ.പിയിൽ ചേരുമെന്ന് ഇടക്കിടെ നേതൃത്വത്തെ ഭീഫ്ണിപ്പെടുത്തിയവരുടെ കൈകളിലാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വമെന്നതും ആ പാർട്ടിയുടെ ഭാവിയെ ആശങ്കപ്പെടുന്നതാണ്, താൻ ഇടതുമുന്നണി സ്വതന്ത്ര എം.എൽ.എയാണ്, സി പി.എം നേത്യത്വമാണ് തന്നെ ഈ ഉത്തരവാദിത്വം ഏൽപിച്ചിട്ടുണ്ടള്ളത്.നിലമ്പൂരിലെ ജനങ്ങൾക്ക് കഴിഞ്ഞ അഞ്ചര വർഷമായി ജനപ്രതിനിധി എന്ന നിലയിൽ ചെയ്യതു കൊടുക്കാവുന്ന എല്ലാ കാര്യങ്ങളും ചെയതു കൊടുത്തിട്ടുണ്ട്. അവർക്ക് എന്നെ അറിയാം കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വീണ്ടും ഉപജീവനത്തിനായി ആഫ്രിക്കയിലെ സിയാറ ലയോണിലേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. അത് അംഗീകരിച്ചു കൊണ്ടും, യു.ഡി.എഫിന്റെ പ്രചരണങ്ങളെ തള്ളിയുമാണ് തന്നെ വീണ്ടും വിജയിപ്പിച്ചത്. ബുധനാഴ്ച്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും, താൻ നിയമസഭയിൽ എത്താതിരിക്കാൻ 18 അടവുകളും പയറ്റിയവർ, നിയമസഭയിൽ തന്നെ കാണാത്തിൽ വിഷമിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും പി.വി.അൻവർ എം.എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *