നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തികരിക്കാനുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പി.വി.അന്‍വര്‍ എം.എല്‍.എ.
1 min readനിലമ്പൂർ: നിലമ്പൂർ ബൈപ്പാസ് നിർമ്മാണംപൂർത്തികരിക്കാനുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പി.വി.അൻവർ എം.എൽ.എ.നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു . ഭൂമി ഏറ്റെടുക്കാനുള്ള തുക അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഉറപ്പ്.
2013 ൽ ഭരണാനുമതി ലഭിച്ച റോഡിന് ഇതുവരെ മൂന്ന് തവണയായി ലഭിച്ചത് 35 ലക്ഷം രൂപയെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനും, റോഡ് പണി പൂർത്തികരിക്കാനും 140 കോടി രൂപക്കാണ് അനുമതിയായിട്ടുള്ളത്. നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയം മുതൽ വെളിയംതോട് വരെ 7 കിലോമീറ്ററാണ് ബൈപ്പാസ് റോഡ്. നിലവിലെ സാഹചര്യത്തിൽ ഭൂമി വിട്ടു നൽകിയവർക്ക് നൽകാൻ 34 കോടി രൂപ കൂടി വേണം. നിലമ്പൂരിന്റെ ഗതാഗതത്തിന് ബൈപ്പാസ് നിർമ്മാണം പൂർത്തികരിക്കുക മാത്രമാണ് പരിഹാരമെന്നും എം.എൽ എ പറഞ്ഞു.സ്ഥലം ഉടമകൾക്ക് നൽകാനുള്ള പണം അനുവദിക്കുന്നതിന് ആവശ്യമായ നടപടി വൈകാതെ സ്ഥീകരിക്കുമെന്ന് ധനകാര്യ മന്ത്രി സബ്മിഷന് മറുപടി നൽകി.