നവംബർ 9 മുതൽ സ്വകാര്യ ബസ് പണിമുടക്ക്.
1 min read
നിലമ്പൂർ: ബസ് ചാർജ് ആവശ്യപ്പെട്ട് നവംബർ 9 മുതൽസ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ സംയുക്ത സമിതിയാണ് സമര പ്രഖ്യാപനം നടത്തിയത്. 2018ൽ ഡി സലിന് 63 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് 8 രൂപയാക്കിയത്. മൂന്ന് വർഷത്തിനിടയിൽ 41 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.മിനിമം ചാർജ് 8 രൂപയിൽ നിന്നും 12 രൂപയായി ഉയർത്തുക,വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്നും 5 രൂപയാക്കി ഉയർത്തുക,സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണ്ണമായി ഒഴിവാക്കുക- എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സ്വകാര്യ ബസുകൾക്ക് നിലവിലെ സാഹചര്യത്തിൽ ചാർജ് വർദ്ധനവ് അനിവാര്യമാകുമ്പോൾ സാധാരണക്കാരും, തൊഴിലാളികളും, വിദ്യാർത്ഥികളും ഏറെ പ്രയാസത്തിലാകും.നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ പൊതുഗതാഗതത്തിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. സർക്കാർ സ്വകാര്യ വാഹനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തിയും, സബ്സിഡി നൽകി ഡിസൽ നൽകുകയും ചെയ്യത് ചാർജ് വർദ്ധനവ് ഒഴിവാക്കാൻ ആവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികമായി ജനങ്ങൾ പൊറുതിമുട്ടുന്ന സമയത്ത് ബസ് ചാർജ് വർദ്ധിപ്പിച്ചാൽ ടാക്സി വാഹനങ്ങളും നിരക്കുകളും വർദ്ധിക്കും. സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നവംബർ 9 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിനിറങ്ങിയാൽ അത് വിദ്യാർത്ഥികളെ കാര്യമായി ബാധിക്കും.