നിലമ്പൂർ നഗരസഭ സമ്പൂർണ്ണ ഭവന പദ്ധതി പ്രഖ്യാപനം ഒക്ടോബർ 31 ന് നടക്കും
1 min readനിലമ്പൂർ : നിലമ്പൂർ നഗരസഭ സമ്പൂർണ്ണ ഭവന പദ്ധതി പ്രഖ്യാപനം ഒക്ടോബർ 31 ന് നടക്കും. നിലമ്പൂർ എം.എൽ.എ.പി..വി.അൻവർ പ്രഖ്യാപനം നടത്തുമെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം.ബഷീർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം ഘട്ടത്തിൽ 179 വീടുകൾ നിർമ്മിക്കും അതിനുള്ള ഫണ്ട് നഗരസഭ നീക്കിവെച്ചിട്ടുണ്ട്. എൽ.ഡി.എഫ് ഭരണസമിതിയുടെ കാലയളവിനുള്ളിൽ നിലമ്പൂർ നഗരസഭയിലെ മുഴുവൻ ഭവന രഹിതർക്കം വീട് നിർമ്മിച്ചു നൽകുമെന്നും ചെയർമാൻ പറഞ്ഞു. കഴിഞ്ഞ യു.ഡി എഫ് ഭരണസമിതിയുടെ കാലത്ത് 5 വർഷം കൊണ്ട് 300 വീടുകളാണ് നിർമ്മിച്ച് നൽകിയതെങ്കിൽ ഒരു വർഷത്തിനുള്ളിൽ 179 വീട് എന്നത് എൽ.ഡി.എഫ് ഭരണസമിതിയുടെ നേട്ടമാണ്.
3 വർഷത്തിനുള്ളിൽ നഗരസഭയിൽ സ്വന്തമായി വീടില്ലാത്ത കുടുംബൾ ഉണ്ടാവില്ല. ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകുക എന്ന കാര്യത്തിൽ എൽ.ഡി.എഫ് ഭരണസമിതി ഏറെ പ്രതിജ്ഞിബന്ധമാണെന്ന് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം.ബഷീർ പറഞ്ഞു. വീടുകളുടെ നിർമ്മാണ ഘട്ടങ്ങളിൽ കൃത്യമായി ഗഡുക്കൾ നൽകാനുളള ഫണ്ട് ലഭ്യമാണെന്നും ബഷീർ പറഞ്ഞു.
സമ്പൂർണ്ണ ഭവന പദ്ധതി പ്രഖ്യാപനത്തിൽ 179 ഗുണഭോക്താക്കളും പങ്കെടുക്കും. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 91ഉം, എസ്.ടി.വിഭാ ഗത്തിൽപ്പെട്ടവർക്ക് 5 കുടു:ബങ്ങൾക്കും, ജനറൽ വിഭാഗത്തിൽപ്പെട്ട 83 കുടു:ബങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ വീട് ലഭിക്കുക.