ONETV NEWS

NILAMBUR NEWS

യുവതിയെ കടന്ന് പടിച്ചയാളെ പോലീസ് പിടികൂടി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്ന്  പിടിച്ചയാളെ പോലീസ് പിടികൂടി. സംഭവത്തിൽ മൂത്തേടം സ്വദേശി കറുമ്പശ്ശേരി ഷൺമുഖദാസിനെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തുന്ന മരത്തിൻ കടവ് സ്വദേശിയായ 40 കാരിയെ കഴിഞ്ഞ ദിവസമാണ് പ്രതി ആക്രമിച്ചത്. സംഭവദിവസം ഉച്ചക്ക് മൂത്തേടം കുറ്റിക്കാടിൽ വച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. യുവതിയുടെ പിന്നിലൂടെയെത്തിയ ഇയാൾ യുവതിയെ കടന്നുപിടിച്ചു. തുടർന്ന് സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴക്കവെ യുവതി കുതറി മാറി.ശബ്ദം കേട്ട് സമീപത്ത് ആടുകളെ തീററുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്.ഇതിനിടെ പ്രതി ഓടി മറയുകയായിരുന്നു. ഉച്ച സമയമായതിനാലും റബ്ബർ തോട്ടത്തിന് സമീപം വീടുകളില്ലാത്തതും തുണയാകുമെന്നാണ് ഷൺമുഖദാസിൻ്റെ നിരീക്ഷണമെന്നും പോലീസ് പറഞ്ഞു. ഇയാൾ ക്രിമിനൽ വാസനയുള്ള ആളാണെന്നും ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.

ഐ പി സി 341,364 തടഞ്ഞു വക്കുക, കടന്നാക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, മാനഹാനി എന്നീ വകുപ്പുകൾ ചാർജ് ചെയ്തു. എടക്കര സിഐ മജ്ജിത്ത് ലാൽ.എസ് ഐ ശിവൻ, സി പി ഒ മാരായ സുനിൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *