ONETV NEWS

NILAMBUR NEWS

നടി കെ.പി.എ.സി ലളിത വിടവാങ്ങി

കൊച്ചി : പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസ്സായിരുന്നു. തൃപ്പൂണിത്തറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീർഘ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

പത്താംവയസ്സില്‍ ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെയാണ് കെ.പി.എ.സി.യിലെത്തിയത്. പിന്നിടാണ് കെ.പി.എ.സി ലളിത എന്ന പേര് സ്വീകരിച്ചത്.

ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ ശ്രദ്ധനേടിയ കെ.പി.എ.സി ലളിത കെ.എസ് സേതുമാതവന്റെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ചുവടുവെച്ചത്.

550 ലധികം സിനിമകളുടെ ഭാ​ഗമായ കെ.പി.എ.സി ലളിത, രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡിനും അർഹയായി . ശാന്തം, അമരം എന്നീ ചിത്രങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.

ആരവം, കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി,  ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. പരേതനായ സംവിധായകൻ ഭാരതനാണ് ഭർത്താവ്. മകൻ നടനും സംവിധായകനുമായ സിദ്ധാർഥ്, മകൾ ശ്രീക്കുട്ടി.



 

Leave a Reply

Your email address will not be published. Required fields are marked *