ONETV NEWS

NILAMBUR NEWS

കാട്ടുപന്നികളെ കെണി വെച്ചുപിടിച്ച് ഇറച്ചി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • നിലമ്പൂര്‍ വനം വിജിലന്‍സ് ആണ് സംഘത്തെ പിടികൂടിയത്‌
    നിലമ്പൂര്‍: വാണിയമ്പലം കാളികാവ് റോഡില്‍ മരുതങ്ങല്‍ പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നുമാണ് ഏഴ് പ്രതികളെയും കാട്ടുപന്നിയിറച്ചിയുമായി വീടുകളില്‍ നിന്നും പിടികൂടിയത്, കോഴിക്കോട് വിജിലന്‍സ് ഡി.എഫ് ഒ പി.ധനേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് .ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്പൂര്‍ വനം വിജിലന്‍സ് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ് )വി.രാജേഷിന്റെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും ഇവര്‍ പിടിയിലായത്. വാണിയമ്പലം മങ്ങുംപാടം സ്വദേശികളായ കെ.വിനോദ് കുന്നുമ്മല്‍ (41), എം.വി.സജീവ് മങ്ങുംപാടത്ത് ( 40) എം.നിമേഷ് മൂന്നാംലടി (35).കെ.അനില്‍കുമാര്‍ കുന്നുമ്മല്‍ (36). കെ. വിനിഷ് കുന്നുമ്മല്‍ (32).ഷാജി കെ കീഴാത്ര (42) ടി .സന്ദീപ് തൊടിയില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളില്‍ നിന്നായി വേവിച്ചതും. അല്ലാത്തതുമായ 6 കിലോയോളം കാട്ടുപന്നിയിറച്ചിയും, ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തികളും പിടിച്ചെടുത്തു. കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ എടുത്ത് വീതം വെച്ചതാണെന്ന് പ്രതികള്‍ പറയുന്നു. എന്നാല്‍ ഇത് വനം വകുപ്പ് അംഗീകരിച്ചിട്ടില്ല. പ്രതിയായ സജീവന്റെ പറമ്പിലാണ് കാട്ടുപന്നിയെ പിടിക്കാന്‍ കെണി വെച്ചിരുന്നത്. കെണി വെച്ച് കാട്ടുപന്നികളെ പിടിച്ച് വില്‍പ്പന നടത്തുന്നസംഘമാണിതെന്ന് വനപാലകര്‍ പറഞ്ഞു ഇന്‍ഡസ്ട്രിയല്‍, ആശാരി പണി, ഡിസൈനിംഗ് മേഖലകളിലെ തൊഴിലാളികളാണിവര്‍, ഒരാള്‍കണ്ണട ഷോപ്പ് ഉടമയുമാണ്. പ്രതികളെ കേസ് അന്വേഷണ ചുമതലയുള്ള കരുവാരക്കുണ്ട് ഡെപ്യൂട്ടി റെയ്ഞ്ചര്‍ക്ക് കൈമാറും. റെയ്ഡില്‍ വനം വിജിലന്‍സ് ബി.എഫ്.ഒമാരായ എ.എന്‍.രജീഷ്, സി.കെ.വിനോദ്, കരുവാരക്കുണ്ട് വനം സ്റ്റേഷനിലെ എസ്.എഫ്.ഒ .ലാല്‍ വി.നാഥ്, ബി.എഫ് ഒമാരായ മുത്തലിബ്, പി.ജെ. വിനീത, സനില്‍ കുമാര്‍, രാജേഷ് നെടുങ്കയം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *