ടിപ്പർ ലോറിയും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

വണ്ടൂർ: കാപ്പിൽ കാഞ്ഞിരാപാടത്ത് വണ്ടൂർ ഗവ. വി.എം.സി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി
ടിപ്പർലോറിയും മോട്ടോർ ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മരിച്ചു.വടക്കുംമുറി കീരിയാടത്ത് വേലായുധൻ്റെ മകൻ ഹരികൃഷ്ണൻ (17) ആണ് മരിച്ചത്.
വെള്ളിയാഴ്ച വെള്ളാമ്പുറം കാരാട് റോഡിൽ വെച്ചാണ് അപകടം. തുടർന്ന് ഗുരുതര പരിക്കേറ്റ ഹരികൃഷ്ണനെ വണ്ടൂർ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ രാത്രി 7 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടവളപ്പിൽ സംസ്കരിക്കും.