ONETV NEWS

NILAMBUR NEWS

രക്ഷകനായി അതിഥി തൊഴിലാളി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: കിണറ്റിൽ വീണ യുവതിയുടെ ജീവൻ രക്ഷിച്ചത്, ബിഹാർ സ്വദ്ദേശി അൽത്താഫ്.നിലമ്പൂർ ചന്തക്കുന്ന് കളതൊടിക സവാദിന്റെ ഭാര്യ ഹിമയാണ് വെള്ളം കോരുന്നതിനിടയിൽ തലചുറ്റൽ ഉണ്ടായതിനെ തുടർന്ന് കിണറ്റിൽ വീണത്.

വ്യാഴാഴ്ച്ച രാവിലെ 8.30തോടെയാണ് സംഭവം. വലിയ ആഴമുള്ള കിണറ്റിലേക്കാണ്, യുവതി വീണത്. വീടിന് സമീപമുള്ള കിണറ്റിൽ നിന്നുമാണ് വീട്ടാവശ്യത്തിന്  ഇവർ വെള്ളം എടുക്കുന്നത്. ഒരു ബക്കറ്റ് വെള്ളം വീട്ടിലെത്തിച്ച ശേഷം വീണ്ടും വെള്ളം എടുക്കാൻ പോയഹിമയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ വന്ന നോക്കിയപ്പോഴാണ് ഹിമ കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് അതുവഴി വരികയായിരുന്ന ബീഹാർ സ്വദ്ദേശി അൽത്താഫ് ആളുകൾക്കൊപ്പം കിണറിനരുകിലേക്ക് വരികയും, സ്വന്തം ജീവൻ പോലും മറന്ന്കിണറിൽ നിന്നും വെള്ളം ടാങ്കിലേക്ക് കയറ്റുന്ന പൈപ്പിലാടെ അതിവേഗം കിണറിലേക്ക് ഊർന്ന് ഇറങ്ങി വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന യുവതിയെ സ്വന്തം ജീവൻ പോലും മറന്ന് യുവതിയുടെ തലവെള്ളത്തിൽ താഴാതെ ഉയർത്തി പിടിക്കുകയായിരുന്നു.

കിണറിൽ ആൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. 15 മിനിറ്റോളം കിണറിനുള്ളിൽ ഈ അവസ്ഥയിൽ നിൽക്കേണ്ടി വന്നു. ഇതിനിടയിൽ സമീപവാസികളായ രണ്ടു പേർ കൂടി കിണറ്റിൽ ഇറങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് കിണറ്റിൽ നിന്നും ഇവരെ കരക്കെത്തിച്ചത്.

യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, കിണറിലേക്ക് ഇറങ്ങുമ്പോൾ അവരുടെ ജീവൻ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നുവെന്നും അൽത്താഫ് പറഞ്ഞു. കഴിഞ്ഞ 7 വർഷമായി ഇയാൾ പ്രിയ സർക്കിൾ മാർട്ടിലെ ജീവനകാരനാണ്.

മനുഷ്യർക്ക് ഒരു അപകടം വരുമ്പോൾ സ്വന്തം ജീവൻ പോലും മറന്ന് സഹായിക്കുന്നവർ നിരവധിയാണ്. അൽത്താഫിന്റെ ഈ നന്മയാണ് കിണറ്റിൽ വീണ ഹിമക്ക് സഹായമായതെന്ന് സമീപവാസിയും ചന്തക്കുന്നിൽ ഹോട്ടൽ നടത്തുകയും ചെയുന്ന ഫിറോസ് ബാബു പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ബിഹാർ സ്വദ്ദേശിയായ അൽത്താഫ് നാടിന് പ്രിയങ്കരനായി മാറി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *