നിലമ്പൂർ പെട്രോൾ പമ്പുകളിൽ പെട്രോൾ ഡിസൽ ക്ഷാമം യാത്രക്കാർ ദുരിതത്തിൽ
1 min readനിലമ്പൂർ: പെട്രോൾ കമ്പനികൾ പമ്പ് ഉടമകൾക്ക് നിലവിൽ നൽകിയിരുന്ന ക്രെഡിറ്റ് സംവിധാനം ഒഴിവാക്കിയതിനെ തുടർന്നാണ് പെട്രോൾ പമ്പുകളിൽ ഇന്ധന ക്ഷാമം നേരിടുന്നത്, മുൻകൂറായി പണം പെട്രോൾ പമ്പ് ഉടമകൾ കമ്പനികളിൽ അടച്ചാൽ മാത്രമേ ഇന്ധനം നിറച്ച വണ്ടി കമ്പനി അസ്ഥാനത്തു നിന്നും പുറപ്പെടു, അതിനാൽ തന്നെ പമ്പ് ഉടമകളിൽ പലരും കൊണ്ടുവരുന്ന പെട്രോൾ ഡീസൽ അളവുകളിൽ കുറവ് വന്നതോടെ പലപ്പോഴും അടഞ്ഞുകിടക്കുന്ന പമ്പുകൾ ഇപ്പോൾ നിത്യ കാഴ്ച്ചയാണ്.
റിലയൻസിന്റെ പമ്പുകളിലേക്കുള്ള ഇന്ധനം നിലവിൽ വെട്ടി കുറച്ചതും ഇന്ധന ക്ഷാമത്തിന് കാരണമായിട്ടുണ്ട്. നിലമ്പൂർ നഗരസഭയിൽ 4 പമ്പുകളാണ് നിലവിലുള്ളത്.നിലവിൽ കമ്പനികളിൽ ഇന്ധന ക്ഷാമം ഇല്ല.പമ്പ് ഉടമകൾ ഇറക്കുന്ന ഇന്ധനത്തിന് പുറമെ 3 ലക്ഷം രൂപ അഡ്വാൻസും നൽകേണ്ട അവസ്ഥയിലാണ്. ചെറുകിട പമ്പ് ഉടമകളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്.