കരിമ്പായ കോട്ടയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

- കുരിശിന്റെ മുകൾഭാഗവും, തറയും തകർത്തു
ചാലിയാർ: , ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ കരിമ്പായ കോട്ടയിലാണ് ടൂറിസത്തിന്റെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നത്.ജനങ്ങൾ ഏറെ മതസൗഹാർദ്ദതോടെ കഴിയുന്ന ഇടിവണ്ണയുടെ സമാധാന അന്തരീക്ഷം തകർക്കാനുള്ള സാമൂഹിക വിരുദ്ധരുടെ നീക്കത്തിന്റെ ഭാഗം കൂടിയാണിത്.
കരിമ്പായ്കോട്ടയും പരിസരവും രാവിലെ മുതൽ രാത്രി വരെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. കഞ്ചാവ്, മദ്യവിൽപ്പന സംഘങ്ങളും സജീവമാണ്. പഞ്ചായത്തിന് പുറത്തു നിന്നുള്ളവർ ഇവിടെ താവളം അടച്ചിരിക്കുകയായാണ് .വർഷങ്ങൾക്കു മുൻപ് ഇവിടെ സ്ഥാപിക്കപ്പെട്ട കുരിശിന്റെ മുകൾഭാഗമാണ് തകർത്തത്, കുരിശും, ഓം ചിഹ്നവും ഒന്നിച്ച് നിൽക്കുന്ന കരിമ്പായ കോട്ടമതസൗഹാർദ്ദത്തിന്റെയും സഹോദരിത്തിന്റെയും ഇടമായാണ് ജനങ്ങൾ കാണുന്നത്.
സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരെ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണം, അങ്ങാടിയിൽ നിന്നും കുറച്ച് ഉള്ളിലായി സ്ഥിതി ചെയ്യുന്ന കരിമ്പായ് കോട്ടയും പരിസര പ്രദ്ദേശങ്ങളും ഏറെ നാളുകളിലായി സാമൂഹിക വിരുദ്ധർ കൈയാക്കിയിരിക്കുകയാണ്.
ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ തന്നെ സാമൂഹിക വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിലമ്പൂർ പോലീസിൽ പരാതി നൽകിയിരുന്നു.രണ്ട് ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നതെന്നാണ് സൂചന. സമീപത്തെ കോളനി നിവാസികളാണ് കുരിശിന്റെ മുകൾഭാഗം തകർത്ത കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.