വാഹനത്തിന്റെ എഞ്ചിൻ ഓയിൽ റോഡിൽ ചോർന്നു, അപകടത്തിൽപ്പെട്ടത് 3 വാഹനങ്ങൾ

പൂക്കോട്ടുംപാടം: വാഹനത്തിന്റെ എഞ്ചിൻ ഓയിൽ റോഡിൽ ചോർന്ന് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഫയർ ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി അപകടം ഒഴിവാക്കി ഗതാഗതം പുനസ്ഥാപിച്ചു.
രാവിലെ 9 മണിയോടെ പൂക്കോട്ടുംപാടം വണ്ടൂർ റോഡിൽ അമരമ്പലം പാലത്തിന് സമീപമാണ് സംഭവം. റോഡിലൂടെ സഞ്ചരിച്ച മൂന്നോളം ഇരുചക്ര വാഹനങ്ങൾ തെന്നി അപകടത്തിൽപ്പെട്ടു. ഇതോടെ സമീപ വാസിയായ റോയ് ജോസഫ് പൂക്കോട്ടുംപാടം പോലീസിൽ വിവരം അറിയിക്കുകയും പൂക്കോട്ടുംപാടം സബ് ഇൻസ്പെക്ടർ വി.ഷാജുവിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എത്തി ഗതാഗതം നിയന്ത്രിച്ച് അപകടം ഒഴിവാക്കി. തുടർന്ന് നിലമ്പൂർ അഗ്നി രക്ഷാ സംഘം എത്തി വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കി അപകടം ഒഴിവാക്കുകയായിരുന്നു.