ONETV NEWS

NILAMBUR NEWS

വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം: വിൽപ്പനക്കായി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി 2 യുവാക്കളെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടകര സ്വദേശി ചെങ്ങിണിയാടൻ എബിൻ(23) , ചാലക്കുടി കുറ്റിക്കാട് സ്വദേശി പുലിക്കനത്ത് അഭിജിത് (19) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്ഐ. രാജേഷ് ആയോടൻ അറസ്റ്റ് ചെയ്തത്.

കൊയമ്പത്തൂരിൽ നിന്നും കഞ്ചാവ് വാങ്ങി നിലമ്പൂരിലെ ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പിടിയിലായ എബിൻ കഞ്ചാവ് , കളവ് തുടങ്ങിയ കേസ്സുകളിൽ ഉൾപ്പെട്ടയാളാണ് . പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ സി.എൻ സുകുമാരനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അമരമ്പലം നിലംപതിയിൽ വെച്ചാണ് വ്യാഴാഴ്ച രാത്രി 9.00 മണിയോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ കെ. ബഷീർ, എം.അസൈനാർ, സിപിഓ മാരായ അഭിലാഷ് കൈപ്പിനി, കെ.ടി ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *