അമരമ്പലത്ത് കൂട്ട ആന്റിജന്‍ പരിശോധന നടത്തി.

പൂക്കോട്ടുംപാടം: പഞ്ചായത്തില്‍ ടി പി ആര്‍ നിരക്ക് കുറയാതെ നില്‍ക്കുന്നതിനാലാണ് ആരോഗ്യവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ പരിശോധന സംഘടിപ്പിച്ചത്. പൂക്കോട്ടുംപാടം പകല്‍വീട്ടില്‍ സംഘടിപ്പിച്ച പരിശോധനയില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍. മറ്റു ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തകോവിഡ് വ്യാപനം കൂടുതല്‍ ഉള്ള പ്രദേശത്ത് നിന്നുമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്കിയത്. 60 പേരെയാണ് പരിശോധിച്ചത്. എല്ലവര്‍ക്കും നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. ജെ എച്ച് ഐ ഹസീന, ഹെല്‍ത്ത് നഴ്‌സ് ഷീബ, ജിന്റു, ഷാലുമോള്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും.