അമല്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അഗ്നിരക്ഷാ സേന പരിശീലനം നല്കി,

നിലമ്പൂര്‍: അമല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് റെസ്ക്യൂ ഫോഴ്സിന്റെആഭിമുഖ്യത്തില് കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ‘കൂടെയുണ്ട് അമല്‍’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് നിലമ്പൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് പരിശീലനം നല്കി. കോവിഡ് കാലത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പി പി ഇ കിറ്റ് ഉപയോഗം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, എ.എസ് പ്രദീപ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. പദ്ധതിയുടെ കോഡിനേറ്റര്‍ ഡോ. പി.ഫവാസ്, കെ.പി. ജനീഷ് ബാബു, സി. അബൂബക്കര്‍, എം. ശിഹാബുദ്ധീന്‍, വിദ്യാര്‍ത്ഥികളായ കെ. ഫര്‍ഷിദ്, ടി. ഹാഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.