ഗ്രാമ പഞ്ചായത്ത് അംഗത്തോട് ഒപ്പം എത്തിയ ആര്.ആര്.ടി.അംഗങ്ങള്‍ ഭീക്ഷണിപ്പെടുത്തി എന്ന ആരോപണവുമായി വൃദ്ധ രംഗത്ത്.

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തിലെ തട്ടിയേക്കല്‍ സ്വദേശിനിയായ കണ്ണമ്പ്ര കമലമാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അമരമ്പലം ഗ്രാമ പഞ്ചായത്തിലെ തട്ടിയേക്കലില്‍ താമസിക്കുന്ന കമലം ലോക് ഡൗണ്‍ കാലമായതിനാല്‍ സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറി വാര്‍ഡ് അംഗം നറുക്കില്‍ വിഷ്ണുവിനോട് എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാര്‍ഡ് അംഗം പച്ചക്കറി വീട്ടില്‍ എത്തിക്കുകയും പച്ചക്കറിയുടെ വിലയായ 200 രൂപ കമലം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പണം കൊടുത്ത് വാങ്ങിയ പച്ചക്കറി കമലത്തിന് കൈമാറുന്ന ചിത്രം വാര്‍ഡ് അംഗത്തോടൊപ്പം എത്തിയവര്‍ പകര്‍ത്തി. താന്‍ പണം കൊടുത്ത് വാങ്ങിയ പച്ചക്കറി നല്കുന്ന ചിത്രം പകര്‍ത്തിയത് ചോദ്യം ചെയ്ത് കമലം സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വാര്‍ഡ് അംഗത്തോട് ഒപ്പം എത്തിയ ആര്.ആര്.ടി. അംഗങ്ങള്‍ എന്ന് പറഞ്ഞ രണ്ട് പേര് തന്നെ ഭീഷണിപ്പെടുത്തിയതായി കമലം കമലം ആരോപിക്കുന്നത്.
വാര്‍ഡ് അംഗത്തിനെതിരെ തനിക്ക് ആക്ഷപമില്ലെന്നും ഇവര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ നിരവധി തവണ പീഢനം നേരിട്ടതായും, ഇതിനെതിരെ പോലീസില്‍ മുന്‍പും പരാതി നല്‍കിയിട്ടുണ്ടെന്നും കമല പറഞ്ഞു. തനിക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യം പോലീസ് ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.