മലയോര കർഷകരുടെ ആശങ്ക അകറ്റുക – സിപിഐ

കാളികാവ് :സൈലൻറ് വാലി പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ വിഞാപനം മലയോര കർഷകർക്ക് ആശങ്ക ഉളവാക്കുന്നതാണ് എന്നും സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കാതെ ഇത് നടപ്പിൽ വരുത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും സി.പി.ഐ വണ്ടൂർ മണ്ഡലം ശില്പശാല കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ വയനാട് പാർലമെൻറ് അംഗം തയ്യാറാകണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
കാളികാവിൽ ചേർന്ന സിപിഐ വണ്ടൂർ മണ്ഡലം ബ്രാഞ്ച് സെക്രട്ടറിമാരുടെയും ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ശില്പശാല പാർട്ടി ജില്ലാ സെക്രട്ടറി പി .കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ. പി ബഷീർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. പ്രഭാകരൻ കെ .ബാബുരാജ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി. യൂസഫ് സ്വാഗതവും ലോക്കൽ സെക്രട്ടറി പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.