10 ലക്ഷം രൂപയും തെലുങ്കാന മദ്യവും പിടികൂടി.
1 min readShare this
വഴിക്കടവ്: വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രേഖകളില്ലാതെ അരി ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 10 ലക്ഷം രൂപയും 9 കുപ്പി തെലുങ്കാന സംസ്ഥാന മദ്യവും പിടികൂടി. പൊന്നി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ ചെറുവല്ലൂർ കുറുപ്പത്ത് വളപ്പിൽ ഹൈദ്രോസ് കുട്ടി(49)നെയാണ് അറസ്റ്റ് ചെയ്തത്, MH – 40- AK – 5964 നമ്പർ ലോറിയും പിടിച്ചെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ വി.പി. ജയപ്രകാശിൻ്റെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ കെ.എം.ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാഗീഷ്, ജയകൃഷ്ണൻ ,അനൂപ് എന്നിവരാണ് പങ്കെടുത്തത്. ചെക്ക് പോസ്റ്റിൽ കർശന പരിശോധന നടത്തി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.