എ.പി.ജെ അബ്ദുൾ കലാം ബാല പ്രതിഭാ പുരസ്ക്കാരം യദു.പി.മഹേഷിന്
1 min read
എ.പി.ജെ, അബ്ദുൾ കലാം ബാല പ്രതിഭാ പുരസ്ക്കാരം എടവണ്ണ ചാത്തല്ലൂർ സ്വദ്ദേശിയ യദു പി.മഹേഷിന്, തിരുവനപുരം എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ മുൻ രാഷ്ട്രപതിയുടെ പേരിൽ എർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണിത്, എ.പി.ജെ.അബ്ദുൾ കലാമിന്റെ ജൻമദിനമായ 15 ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങും.
കുട്ടികളെ ഏറെ സ്നേഹിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ഈ പുരസ്ക്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് യദു പി.മഹേഷ് പറഞ്ഞു. ചിത്രരചനയിലൂടെ കോവിഡിനെതിരെ നടത്തി വരുന്ന ബോധവത്ക്കരണം പരിഗണിച്ചാണ് യദുവിനെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്, കഴിഞ്ഞ ഒന്നര വർഷം കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്നപ്പോൾ ഓൺ ലൈൻ പoനത്തിനൊപ്പം കോവിഡ് പ്രതിരോധ ബോധവൽക്കരണ ചിത്രരചനയിലായിരുന്നു ഈ വിദ്യാർത്ഥി.കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരനും, ലഹരി വിരുദ്ധ പോരാട്ടത്തിലെ മുൻനിരകാരനുമായ എടവണ്ണ ചാത്തലൂർ സ്വദേശിയും, അകമ്പാടം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരനുമായ മഹേഷ് ചിത്രവർണ്ണത്തിന്റെയും, ഭവിതാ മഹേഷിന്റെയും മൂത്ത മകനാണ്.