ജസിന്റെ ചരിത്ര ഗോളില്‍ കേരളത്തിന് വിജയത്തുടക്കം
1 min read
നിലമ്പൂര്‍: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം.നിലമ്പൂരിന്റെ സ്വന്തം ജസിന്‍ നേടിയ ഗോളടക്കം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കേരളം ലക്ഷ ദ്വീപിനെ പരാജയപ്പെടുത്തിയത്.
കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ടി കെ ജെസിന്‍,എസ് രാജേഷ് , അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഒരു ഗോള്‍ ലക്ഷദ്വീപ് താരം തന്‍വീറിന്റെ
സെല്‍ഫ് ഗോളായിരുന്നു. കളിയുടെ നാലാം മിനുട്ടില്‍ തന്നെ കേരളം എതിരാളികളുടെ വലകുലുക്കി.പതിനൊന്നാം മിനുട്ടിലാണ് നിലമ്പൂരിന്റെ സ്വന്തം ജെസിന്റെ ബൂട്ടില്‍ നിന്ന് മിന്നുന്ന ഗോള്‍ പിറന്നത് .
ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലെത്തി. ഇതില്‍ കളിയുടെ നിയന്ത്രണം കേരളത്തിനായി. 36ാം മിനുട്ടിലായിരുന്നു ലക്ഷദ്വീപ് താരം തന്‍വീറിന്റെ
സെല്‍ഫ് ഗോള്‍ . ഗോള്‍കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തന്‍വീറിന്റെ കാലില്‍ തട്ടി ഗോളായി മാറുകയായിരുന്നു. 82ാം മിനിട്ടിലായിരുന്നു കേരളത്തിന്റെ നാലാം ഗോള്‍. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലക്ഷദ്വീപ് ഗോള്‍കീപ്പറെ കബിളിപ്പിച്ചുകൊണ്ട് അര്‍ജുന്‍ ജയരാജ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
സന്തോഷ് ട്രോഫിയില്‍ നിലമ്പൂര്‍ സ്വദേശിയുടെ ആദ്യ ഗോളാണ് കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പിറന്നത്. മുന്‍നിര താരമായ ടി.കെ ജെസിന്‍ കേരളടീമിന്റെ പ്രതീക്ഷയാണ്. മമ്പാട് എം ഇ എസ് കോളേജ് വിദ്യാര്‍ഥിയായ ജെസിന്‍ നിലമ്പൂരിലെ ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് ആദ്യ ഘട്ടത്തില്‍ ഫുട്‌ബോള്‍ പരിശീലനം നേടിയത്.
ചെറുപ്രയാത്തില്‍ തന്നെ കേരള ടീമിന്റെ മുന്നേറ്റ തരാമവാനായത് ജെസിന്റെ മികവാണെന്ന് നിലമ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകന്‍ മോയിക്കല്‍ കമാലുദ്ദീന്‍ പറഞ്ഞു. ജസിന്റെ മുന്നേറ്റവും ലക്ഷ ദ്വീപിനെതിരെയുള്ള മിന്നുന്ന ഗോളും മേഖലയിലെ ഫുട്‌ബോള്‍ താരങ്ങള്‍ പ്രചോദമാണെന്നും കമാലുദ്ദീന്‍ പ്രതികരിച്ചു.