കനോലിഫ്ലോട്ടിലേക്കുള്ള തൂക്കുപാലം 4 മാസത്തിനുള്ളിൽ പൂർത്തിയാക്കും
1 min read- ജംങ്കാർ സർവ്വീസ് ഈ മാസം 15 ഓടെ പുന:രാരംഭിക്കും
നിലമ്പൂര്‍ : പ്രളയത്തിൽ തകർന്ന ചാലിയാർ പുഴക്ക് കുറുകെ കനോലി കടവിലെ തൂക്കുപാലം പുനർനിർമ്മിക്കാൻ ടെൻഡറായി. 1.60 കോടി രൂപ എസ്റ്റിമേറ്റിൽ കണ്ണൂരിലെ സിൽക്ക് കമ്പനിയാണ് പാലം പുനർനിർമ്മിക്കുക.
പ്രളയത്തിൽ തകർന്ന തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങൾ ചാലിയാർ പുഴയിൽ നിന്നും നീക്കി തുടങ്ങി. തോണികളിലാണ് തൊഴിലാളികൾ പ്രവർത്തി തുടരുന്നത്. രണ്ടാഴ്ച്ചകൊണ്ട് ഇവ പൂർണ്ണമായി നീക്കി പാലം പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 4 മാസം കൊണ്ട് പ്രവർത്തി പൂർത്തികരിക്കണമെന്നാണ് കരാർ.
2018ൽ ഭാഗികമായി തകർന്ന തൂക്കുപാലം 2019ലെ പ്രളയത്തിൽ പൂർണ്ണമായി തകരുകയായിരുന്നു. ഇതോടെ കനോലിഫ്ലോട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ സന്ദർശനം മുടങ്ങി. എന്നാൽ 2021 ൽ ജംങ്കാർ സർവ്വീസ് തുടങ്ങിയെങ്കിലും, കോവിഡിനെ തുടർന്ന് ഏപ്രിൽ 22 ന് കനോലിഫ്ലോട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യതതോടെ സർവ്വീസ് നിലച്ച ജംങ്കാറിന്റെ അറ്റകുറ്റപണി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 15 ഓടെ ജംങ്കാർ സർവ്വീസ് പുന:രംഭിക്കുമെന്ന്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രകാശൻ പറഞ്ഞു. നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ കനോലിഫ്ലോട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് എത്താൻ ജംങ്കാർ സർവ്വീസ് പുന:രംഭിക്കണം.