ഗ്രാമപഞ്ചായത്തിന് പള്‍സ് ഓക്‌സി മീറ്റര്‍ നല്‍കി കേരളാ അയണ്‍ ഫാബ്രിക്കേറ്റേഴ്‌സ് ആന്റ് എഞ്ചിനീയറിംങ്ങ് യൂണിറ്റ് അസോസിയേഷന്‍ അമരമ്പലം യൂണിറ്റ്.
പൂക്കോട്ടുംപാടം: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കാലഘട്ടത്തില്‍ നിര്‍മ്മാണ മേഖലയിലും; ഒന്നാംഘട്ട കോവിഡ് വ്യാപന കാലത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങളാല്‍ കഴിയുന്ന സഹായവും പിന്തുണയും നല്‍കിയ നിരവധി സംഘടനകളില്‍ ഒന്നാണ് കേരളാ അയണ്‍ ഫാബ്രിക്കേറ്റേഴ്‌സ് ആന്റ് എഞ്ചിനീയറിങ്ങ് യൂണിറ്റ് അസോസിയേഷന്‍ പൂക്കോട്ടുംപാടം യൂണിറ്റ്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രണ്ടാംഘട്ട കോവിഡ് വ്യാപന കാലത്ത് കോവിഡ് ബാധിതരില്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് മനസിലാക്കുന്നതിനായുള്ള പള്‍സ് ഓസ്‌കി മീറ്റര്‍ സൗജന്യമായി അമരമ്പലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയത്. ഇരുപത്തിയേഴ് പള്‍സ് ഓക്‌സീമീറ്ററുകളില്‍ 15 എണ്ണം അമരമ്പലം പഞ്ചായത്ത് കോവിഡ് ഹെല്‍പ്പ് ഡെസ്‌കിനും ബാക്കിയുള്ളവ സംഘടനയിലെ അംഗങ്ങളുടെ കുടുംബത്തില്‍ രോഗികളായവര്‍ക്കും നല്‍കാനാണ് പദ്ധതി. സംഘടനാ ഭാരവാഹികളായ സി ആര്‍ ഉദയന്‍, എം പി അബ്ദുള്‍ നാസര്‍ എന്നിവരാണ് പഞ്ചായത്ത് അധികൃതര്‍ക്ക് പള്‍സ് ഓക്‌സി മീറ്റര്‍ കൈമാറിയത്. കേരളാ അയണ്‍ ഫാബ്രിക്കേറ്റേഴ്‌സ് ആന്റ് എഞ്ചിനീയറിംങ്ങ് യൂണിറ്റ് അസോസിയേഷന്‍ അമരമ്പലം പഞ്ചായത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഈ അവസരത്തില്‍ ഇത്തരം സഹായ സഹകരണങ്ങളുമായി മറ്റ് സംഘടനകളും പഞ്ചായത്തുമായോ ആരോഗ്യവകുപ്പുമായോ സഹകരണിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ പറഞ്ഞു.