അമരമ്പലത്ത് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് എത്തിച്ച് നല്‍കി.

പൂക്കോട്ടുംപാടം: തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് കിറ്റ് നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ ഉള്‍പ്പെട്ട അമരമ്പലം പഞ്ചായത്തിലെ 600 ഓളം വരുന്ന അതിഥി തൊഴിലാളികള്‍ക്കാണ് താമസസ്ഥലത്ത് കിറ്റ് എത്തിച്ച് നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. തൊഴില്‍ വകുപ്പിന്റെ സഹായത്തോട് കൂടിയാണ് കിറ്റ് വിതരണം നടത്തിയത്. അഞ്ച് കിലോ അരി, ആട്ട, പാം ഓയില്‍, പയര്‍, ഉള്ളി, സവോള തുടങ്ങിയവ ആണ് കിറ്റില്‍ ഉള്ളത്.ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം ബിജു ഗ്രാമപഞ്ചായത്ത് അംഗം അരിമ്പ്ര വിലാസിനി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മുജീബ് റഹിമാന്‍, കെ പി മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.