ആരോഗ്യ പ്രവര്‍ത്തകര്‍ക് പി പി കിറ്റുകളുമായി മാമ്പറ്റ എം എസ് സി ക്ലബ്.
1 min readപൂക്കോട്ടുംപാടം: ക്ലബ്ബിന്റെ പരിധിയിലുള്ള 3 വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പി പി കിറ്റുകള്‍ വിതരണം ചെയ്തത്. പ്രവചനാതീതമാം വിധം കോവിഡ് 19 നാടിനെ തളര്‍ത്തുമ്പോള്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് മാമ്പറ്റ സോഷ്യല്‍ ക്ലബ്ബിന്റെ ഈ പ്രവൃത്തി.കോവിഡ് ടെസ്റ്റ് ചെയ്യാനും , പോസിറ്റീവ് ആയവരെ ഹോസ്പിറ്റലില്‍ എത്തിക്കാനും പലപ്പോഴും പി പി കിറ്റിന്റെ അഭാവം ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ക്ലബ് കിറ്റ് വിതരണം ചെയ്തത്. ക്ലബ്ബിന്റെ കിറ്റുകള്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു . വാര്‍ഡംഗങ്ങളായ സി പി സത്യന്‍, കൊളക്കാടന്‍ സുലൈഖ, ക്ലബ് പ്രസിഡന്റ് ശറഫ്, ക്ലബ് രക്ഷാധികാരി ഫൈസല്‍ ട്രഷറര്‍ ഫാഹിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു