കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്ക്കാര ചുമതല ഏറ്റെടുത്ത് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍.

എടക്കര: കോവിഡ് ബാധിച്ച് മരണപ്പെട്ട പാലാങ്കര ഐ.പി.സി സഭയിലെ വിശ്വാസിയുടെ സംസ്കാരത്തിനാണ് സഹായവുമായി ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്.
കോവിഡ് പ്രതിസന്ധി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പിതാവിന്റെ ഭൗതികശരീരം മറവ് ചെയ്യുന്നതിനായി കുഴി എടുക്കുന്ന ആളുകളോട് മക്കള്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പിന്മാറുകയായിരുന്നു. ആ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ.പാലാങ്കര യൂണിറ്റ് പ്രസിഡണ്ട് ഷിജോയും സഹപ്രവര്‍ത്തകരും മാതൃകാപരമായ തീരുമാനം എടുത്തത്. ഇത് ആ കുടുംബത്തിന് ഏറെ ആശ്വാസമായി. പാസ്റ്റര്മാരായവര്ഗീസ് മാത്യു,സുഭാഷ്,റെജി വര്ഗീസ്തോമസ് കെ വര്‍ഗീസ് എന്നിവര്‍ സംസ്കാര ശുശ്രൂഷ നിര്‍വഹിച്ചശേഷം സിപിഎം മൂത്തേടം ലോക്കല്‍ സെക്രട്ടറി വി കെ ഷാനവാസിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരായ
ഷിജു, ഷിജോ പാലാങ്കര, അനീഷ്, മനു, ബിന്‍ഷാദ്, ഷിനു കുറ്റിക്കാട്, റാഷിദ്, ഷറഫു, സഫര്‍, കബീര്‍, ജംഷീര്‍, കുഞ്ഞാപ്പു, ബനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സംസ്കാരം നടത്തി.