തെങ്ങ് വീണ് തകര്‍ന്ന് വീട് അറ്റകുറ്റപണി നടത്തി സ്‌നേഹ കൂട്ടായ്മ
1 min readഎടക്കര: തെങ്ങ് വീണ് തകര്‍ന്ന് വീട് അറ്റകുറ്റപണി നടത്തി സ്‌നേഹ കൂട്ടായ്മ നാടിന് അഭിമാനമായി മൂത്തേടം പഞ്ചായത്തിലെ വട്ടപ്പാടം കോളനിയിലെ നാരായണന്റെ വീടാണ് തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നത്. നാരായണന്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു സമീപത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഓട് ഇറക്കി മാറ്റിയവിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പാലാങ്കര സ്‌നേഹ കൂട്ടായ്മ പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്തി വീട് താമസ യോഗ്യമാക്കി. കഴിഞ്ഞ 3 മാസത്തിലേറെയായി സ്‌നേഹ കൂട്ടായ്മ മൂത്തേടം പഞ്ചായത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. പ്രസിഡന്റ് ഗോഡ്‌ലി വി,ജോണ്‍, സെക്രട്ടറി എം.എ.വര്‍ഗ്ഗീസ്. ട്രഷറര്‍ റെജി വാണിയംപുരക്കല്‍ മറ്റ് ഭാരവാഹികളായ പി.ജി ഉത്തമന്‍, ബിനു ഡൊമിനിക് എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പകാരാണ് സ്‌നേഹ കൂട്ടായ്മയിലുള്ളത്. മൂത്തേടം അഭയ ഭവന്‍, ചോക്കാട് ശാന്തി സദന്‍ എന്നിവിടങ്ങളില്‍ ഭക്ഷണം എത്തിച്ചു നല്‍കുക, മൂത്തേടം പഞ്ചായത്തില്‍ കിടപ്പ് രോഗികളായ 90 കുടുംബങ്ങള്‍ക്ക് മാസം തോറും 250 രൂപയുടെ പച്ചക്കറി കിറ്റുകളും നല്‍കുക. രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യംഒരുക്കുക. എടക്കര പോലീസ് സ്റ്റേഷന്‍, വീടുകള്‍ എന്നിവ അണുവിമുക്തമാക്കി നല്‍കുക. ഇവക്കെല്ലാം സ്‌നേഹ കൂട്ടായ്മയുണ്ട്. ഈ കോവിഡ് മഹാമാരിയുടെ നാളുകളില്‍ സഹജീവികളുടെ പ്രയാസങ്ങളിലും ദുരിതത്തിലും ഒപ്പം നില്‍ക്കുയാണ് പാലാങ്കര സ്‌നേഹ കൂട്ടായ്മ.