ONETV NEWS

NILAMBUR NEWS

മലപ്പുറം ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍ 5,044 പേര്‍ക്ക് വൈറസ് ബാധ; 2,908 പേര്‍ക്ക് രോഗമുക്തി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

മലപ്പുറം: കോവിഡ് 19 ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍
5,044 പേര്‍ക്ക് വൈറസ് ബാധ; 2,908 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി 42.09 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,834 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 132 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 50,676 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 76,593 പേര്‍
ഇന്ന് 5,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. 42.06 ശതമാനമാണ് വ്യാഴാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തിലും കാര്യമായ മാറ്റമില്ല. ഇത്തരത്തില്‍ 4,834 പേര്‍ക്കാണ് രോഗബാധ. 132 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
76,593 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനാനുപാതികമായി ചികിത്സാ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 50,676 ആയി ഉയര്‍ന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 2,503 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 172 പേരും 234 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 209 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
വ്യാഴാഴ്ച 2,908 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,70,039 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 738 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വ്യാഴാഴ്ച (മെയ് 13) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 53
ആലങ്കോട് 19
ആലിപ്പറമ്പ് 36
അമരമ്പലം 29
ആനക്കയം 46
അങ്ങാടിപ്പുറം 78
അരീക്കോട് 52
ആതവനാട് 42
ഊരകം 32
ചാലിയാര്‍ 28
ചീക്കോട് 14
ചേലേമ്പ്ര 29
ചെറിയമുണ്ടം 22
ചെറുകാവ് 15
ചോക്കാട് 62
ചുങ്കത്തറ 20
എടക്കര 16
എടപ്പറ്റ 23
എടപ്പാള്‍ 48
എടരിക്കോട് 16
എടവണ്ണ 43
എടയൂര്‍ 57
ഏലംകുളം 43
ഇരിമ്പിളിയം 51
കാലടി 34
കാളികാവ് 41
കല്‍പകഞ്ചേരി 36
കണ്ണമംഗലം 41
കരുളായി 38
കരുവാരക്കുണ്ട് 125
കാവനൂര്‍ 29
കീഴാറ്റൂര്‍ 37
കീഴുപറമ്പ് 05
കോഡൂര്‍ 58
കൊണ്ടോട്ടി 45
കൂട്ടിലങ്ങാടി 38
കോട്ടക്കല്‍ 81
കുറുവ 37
കുറ്റിപ്പുറം 51
കുഴിമണ്ണ 21
മക്കരപ്പറമ്പ് 36
മലപ്പുറം 317
മമ്പാട് 14
മംഗലം 56
മഞ്ചേരി 166
മങ്കട 44
മാറാക്കര 27
മാറഞ്ചേരി 61
മേലാറ്റൂര്‍ 14
മൂന്നിയൂര്‍ 69
മൂര്‍ക്കനാട് 58
മൂത്തേടം 12
മൊറയൂര്‍ 21
മുതുവല്ലൂര്‍ 12
നന്നമ്പ്ര 30
നന്നംമുക്ക് 28
നിലമ്പൂര്‍ 61
നിറമരുതൂര്‍ 28
ഒതുക്കുങ്ങല്‍ 53
ഒഴൂര്‍ 17
പള്ളിക്കല്‍ 16
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 145
പറപ്പൂര്‍ 47
പെരിന്തല്‍മണ്ണ 96
പെരുമണ്ണ ക്ലാരി 26
പെരുമ്പടപ്പ് 31
പെരുവള്ളൂര്‍ 38
പൊന്മള 82
പൊന്മുണ്ടം 08
പൊന്നാനി 63
പൂക്കോട്ടൂര്‍ 40
പോരൂര്‍ 56
പോത്തുകല്ല് 04
പുലാമന്തോള്‍ 52
പുളിക്കല്‍ 176
പുല്‍പ്പറ്റ 34
പുറത്തൂര്‍ 64
പുഴക്കാട്ടിരി 28
താനാളൂര്‍ 97
താനൂര്‍ 14
തലക്കാട് 36
തവനൂര്‍ 43
താഴേക്കോട് 44
തേഞ്ഞിപ്പലം 121
തെന്നല 26
തിരുനാവായ 39
തിരുവാലി 21
തൃക്കലങ്ങോട് 39
തൃപ്രങ്ങോട് 17
തുവ്വൂര്‍ 12
തിരൂര്‍ 103
തിരൂരങ്ങാടി 67
ഊര്‍ങ്ങാട്ടിരി 41
വളാഞ്ചേരി 66
വളവന്നൂര്‍ 25
വള്ളിക്കുന്ന് 64
വട്ടംകുളം 81
വാഴക്കാട് 16
വാഴയൂര്‍ 23
വഴിക്കടവ് 57
വെളിയങ്കോട് 09
വേങ്ങര 93
വെട്ടത്തൂര്‍ 20
വെട്ടം 58
വണ്ടൂര്‍ 57

Leave a Reply

Your email address will not be published. Required fields are marked *