ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു.

നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. നിലമ്പൂര്‍ കോവിലകത്തുമുറി പുളിച്ചുമാക്കല്‍ ബാബു (45) ആണ് മരിച്ചത്.നിലമ്പൂര്‍ കോവിലകം കെട്ടിലെ ചാലിയാര്‍ പുഴയുടെ പാറക്കടവില്‍ കുളിക്കുന്നതിനിടയില്‍ ഇന്ന് (വ്യാഴം) വൈകുന്നേരം 6 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാത്രി തിരുവനന്തപുരത്തേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന ബാബു വളര്‍ത്ത് നായക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. കാല്‍ വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. പുഴയില്‍ കുളിക്കാനെത്തിയവരും നാട്ടുകാരും ചേര്‍ന്ന് കരയ്‌ക്കെടുത്തു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലമ്പൂര്‍ കോവിലക ശ്മശാനത്തിനു മുന്നിലാണ് ബാബുവിന്റെ വീട് .മഞ്ചേരി ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തുവരികയാണ്.ഐ ജി എം എംആര്‍ സ്‌കൂളില്‍ കോവിഡ് ചികില്‍ സാകേന്ദ്രംതുടങ്ങിയ സമയത്തു ഇന്‍ചാര്‍ജ് ജോലിയും ചെയ്തിരുന്നു .ഭാര്യ : സജിത. മക്കള്‍ അരുന്ധതി, ആതിര