നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്സ്; ഈ മാസം 16 മുതല്‍ 31 വരെ ഓടില്ല
കോവിഡ് മഹാമാരിയും,ലോക്ക്ഡൗണും കാരണം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായ സാഹചര്യത്തിലാണ് റെയില്‍വെയുടെ നടപടി., ദക്ഷിണ റെയില്‍വേ, കൊച്ചുവേളി നിലമ്പൂര്‍, കൊച്ചുവേളി രാജ്യറാണി സ്‌പെഷ്യല്‍, തിരുവനന്തപുരം മധുര, തിരുവനന്തപുരം അമൃത സ്‌പെഷ്യല്‍ എന്നിവ ഉള്‍പ്പെടെ 4 ജോഡി എക്‌സ്പ്രസ് ട്രെയിനുകള്‍ താല്‍ക്കാലികമായി രണ്ടാഴ്ചത്തേക്ക് റദ്ദാക്കിയിരിക്കുന്നത്.നാളെ മുതല്‍ ഈ മാസം 31 വരെ 06349 കൊച്ചുവേളി നിലമ്പൂര്‍, 06343 തിരുവനന്തപുരം മധുര സ്‌പെഷ്യല്‍ എക്‌സ്പ്രസ്സുകളും, 2021 മെയ് 16 മുതല്‍ 2021 ജൂണ്‍ 1 വരെ 06350 നിലമ്പൂര്‍കൊച്ചുവേളി, 06344 മധുര തിരുവനന്തപുരം സ്‌പെഷ്യല്‍ എക്‌സ്പ്രസ്സുകളും ആണ് റദ്ദാക്കിയത്.
ചെന്നൈ രാമേശ്വരം, ചെന്നൈ മൈസൂര്‍, കൊച്ചുവേളി മൈസൂര്‍ എക്‌സ്പ്രസ് വണ്ടികളും റദ്ദാക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്നുള്ള മറ്റു തീവണ്ടികള്‍ എല്ലാം റദ്ദാക്കിയിരുന്നു. രാജ്യറാണി മത്രമായിരുന്നു നിലമ്പൂരുകാര്‍ക്കുള്ള ഏക ആശ്രയം,